മരുഭൂമിയെ മലർവാടിയാക്കുന്ന പദ്ധതിയുമായി അൽ അഹ്​സ നഗരസഭ 

ദമ്മാം: മരുഭൂമിയെ മലർവാടിയാക്കുന്ന ബൃഹദ് പദ്ധതിയുമായി അൽഅഹ്‌സ നഗരസഭ. 45 ഓളം കിലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന മരുപ്രദേശത്താണ് പച്ചപുതച്ച്  നിരവധി പൂന്തോട്ടങ്ങൾ ഒരുക്കുന്നത്. അൽഅഹ്‌സ മേഖലയിലെ 20 ഓളം ചെറു ഗ്രാമങ്ങളുൾക്കൊള്ളുന്ന ഇൗ പ്രദേശത്താണ് പരിസ്ഥിതി^നഗര വികസനം പച്ച പിടിക്കുന്നത്. രൂക്ഷമായ പൊടിക്കാറ്റും മണൽ കാറ്റും വീശിയടിക്കുന്ന മേഖലയിലാണ് പദ്ധതി. പൂന്തോട്ടങ്ങളും തണൽ മരങ്ങളും വരുന്നതിലൂടെ പൊടിക്കാറ്റിന് ശമനമുണ്ടാവുമെന്നാണ് വിദഗ്ധ അഭിപ്രായം. ജനവാസ കേന്ദ്രങ്ങളിലേക്ക് വരെ പതിവായി വീശിയടിക്കുന്ന മണൽ കാറ്റ് ജന ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ശാസ്‌ത്രീയമായ പഠനങ്ങൾക്ക് ശേഷം, കിഴക്കൻ പ്രവിശ്യ പരിസ്ഥിതി, ജല വകുപ്പുകളുടെ സഹകരണത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.  
ഈ പദ്ധതിയുടെ ഭാഗമായി ഏഴ് മില്യനോളം മരങ്ങൾ വിവിധ ഭാഗങ്ങളിൽ വെച്ചുപിടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ 10 ശതമാനത്തോളം തണൽമരങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയാണ്. നഗര സൗന്ദര്യവൽക്കരണത്തി​െൻറ ഭാഗമായി ആയിരക്കണക്കിന് തണൽ മരങ്ങൾ ഇതിനകം തന്നെ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നട്ടു പിടിപ്പിച്ചിട്ടുണ്ട്.   പാതയോരങ്ങളില്‍ പൂച്ചെടികള്‍ െവച്ചുപിടിപ്പിച്ചും ഇരിപ്പിടങ്ങൾ ഒരുക്കിയും പ്രത്യേക പാർക്കിങ് ഏരിയകൾ നിർമിച്ചും അലങ്കാര വിളക്കുകൾ സ്ഥാപിച്ചുമാണ് നഗര സൗന്ദര്യ വൽക്കരണം നടപ്പിലാക്കുന്നത്. ശുചിത്വം നിറഞ്ഞ പരിസരവും ശുദ്ധവായുവും സമാധാന പൂർവമായ അന്തരീക്ഷവും ജനങ്ങൾക്ക് ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കും കായിക വിനോദ പരിപാടികളിൽ ഏർപ്പെടാനുള്ള സംവിധാനവും ഒരുക്കും. മാസങ്ങൾ നീളുന്ന പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നതിലൂടെ നഗരത്തി​െൻറ മുഖഛായ മാറുമെന്നും നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും ഉൾപ്പെടുന്ന മേഖലയിൽ സന്ദർശകർ വർധിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

Tags:    
News Summary - saudi garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.