ന്യൂഡെൽഹിയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു


ബ്രിക്സ് ഉച്ചകോടി: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ന്യൂഡൽഹിയിലെത്തി

റിയാദ്​/ന്യൂഡൽഹി: ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ‘ബ്രിക്സ് 2026’ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വേദിയിലെത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇരുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് ഔദ്യോഗിക തുടക്കമായി.

‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമിതി’ എന്ന പ്രധാന പ്രമേയത്തെ ആസ്പദമാക്കിയാണ് ഇത്തവണ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക, ധനകാര്യ, രാഷ്​ട്രീയ, വികസന മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം നവീകരണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിനുള്ള വിവിധ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ചചെയ്യും.

2026-ലെ ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷപദവി ഇന്ത്യ വഹിക്കുന്നതി​െൻറ പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗരാജ്യ തലവന്മാരും ക്ഷണിതാക്കളായ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും പൊതുതാൽപ്പര്യമുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തും.


Tags:    
News Summary - Saudi Foreign Minister Arrives for BRICS Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.