ഹ​ഫ​ർ അ​ൽ ബാ​തി​ൻ ലു​ലു​വി​ൽ സം​ഘ​ടി​പ്പി​ച്ച ഒ.​ഐ.​സി.​സി നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് 

ഹഫർ അൽ ബാതിൻ ലുലുവിൽ ഒ.ഐ.സി.സി നോർക്ക ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു

ഹഫർ: ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുലു ഹൈപ്പർമാർക്കറ്റിൽ നോർക്ക ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു. പ്രവാസികൾക്ക് നോർക്ക രജിസ്ട്രേഷനും വിവിധ ക്ഷേമ പദ്ധതികളും സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിനായാണ് പരിപാടി നടത്തിയത്.

നോർക്ക രജിസ്ട്രേഷെൻറ പ്രാധാന്യം, രജിസ്റ്റർ ചെയ്യുന്നതിലൂടെ പ്രവാസികൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് ഹെൽപ് ഡെസ്കിലൂടെ ബോധവത്കരണം നടത്തി. കൂടാതെ നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസിെൻറ പ്രയോജനങ്ങളും രജിസ്ട്രേഷൻ നടപടികളും സംബന്ധിച്ച വിവരങ്ങളും പ്രവാസികൾക്ക് വിശദീകരിച്ചു നൽകി. നിരവധി പ്രവാസികൾക്ക് നോർക്ക അംഗത്വം നേടുന്നതിനും നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും ഹെൽപ് ഡെസ്കിലൂടെ ലഭ്യമാക്കി.

വിബിൻ മറ്റത്ത്, സൈഫുദ്ധീൻ പള്ളിമുക്ക്, സലീം കീരിക്കാട്, അനൂപ് പ്രഭാകരൻ, ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, മുഹമ്മദ്‌ അസ്‌ലാം, നൗഷാദ് പൂഴിക്കാട് എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകി. പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - OICC Norka Help Desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.