ജിസാൻ കെ.എം.സി.സി 'ഇൻസ്പെയർ 2026' സംഘടിപ്പിച്ചു
ജിസാൻ: കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി 'ഇൻസ്പെയർ 2026' എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചു. സബിയയിലെ അൽ ശല്ലാൽ ഇസ്തിറാഹയിൽനടന്ന പരിപാടിയിൽ കുടുംബങ്ങളും കുട്ടികളും അടക്കം ധാരാളം പേർ പങ്കെടുത്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ജിസാൻ പ്രവാസി മലയാളികൾക്കിടയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഒരുമിച്ചു കൂട്ടാൻ രൂപവത്കരിച്ച 'ഇന്റലെക്ച്വൽ ആൻറ് പ്രൊഫഷണൽ വിംഗി' ന്റെ ലോഞ്ചിംഗ് കർമം പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റൽ ഇൻഷൂറൻസ് ഡയറക്ടർ ഡോ.ശൈഖ് റഹീൽ ബഷീർ ചടങ്ങിൽ നിർവഹിച്ചു.
ലോഗോ പ്രകാശനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി നടത്തി. ജനറൽ സെക്രട്ടറി ഖാലിദ് പട്ല ഇന്റലക്ച്വൽ വിംഗിന്റെ പ്രഥമ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിംഗിന്റെ രൂപവത്കരണത്തിന് നിർണായക പങ്ക് വഹിച്ച സെൻട്രൽ കമ്മിറ്റി ട്രഷറർ ഡോ.മൻസൂർ നാലകത്ത് കൂട്ടായ്മയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പരിചയപ്പെടുത്തി. ഡോ.മൻസൂർ നാലകത്ത് രചിച്ച എ.ഐ പഠനസഹായി പുസ്തകത്തിന്റെ ജിസാൻ തല പ്രകാശനം സെൻട്രൽ കമ്മിറ്റി ചെയർമാൻ മുനീർ ഹുദവി ഉള്ളണം ഓർഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റർക്ക് കോപ്പി നൽകി നിർവഹിച്ചു.
ജിസാൻ കെ.എം.സി.സി പ്രവാസി കെയർ 2026 ലെ കാമ്പയിനിൽ പങ്കാളികളായ ഏരിയാ കോഡിനേറ്റർമാർക്ക് അംഗീകാര പത്രം ചടങ്ങിൽ വിതരണം ചെയ്തു. പദ്ധതി കൺവീനർ ബഷീർ ആക്കോടിനുള്ള സ്നേഹോപഹാരം വൈസ് ചെയർമാൻ ജസ്മൽ വളമംഗലവും .പ്രവാസി കെയർ ഡേ വിജയി റസാഖ് വെളിമുക്കിനുള്ള സ്നേഹസമ്മാനം ഹാരിസ് കല്ലായിയും കൈമാറി.
പ്രവാസി കെയർ കാമ്പയിനിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് ഒന്നാം സ്ഥാനം നേടിയ സബിയ ഏരിയ കമ്മിറ്റിക്കുള്ള ട്രോഫി ശംസു പൂക്കോട്ടൂരും,രണ്ടാം സ്ഥാനം നേടിയ ജിസാൻ ടൗൺ ഏരിയക്കുള്ള ട്രോഫി ഖാലിദ് പട്ലയും,മൂന്നാം സ്ഥാനം നേടിയ സാംത ഏരിയക്കുള്ള ട്രോഫി ബഷീർ ആക്കോടും നൽകി..വിവിധ കോഡിനേറ്റർമാർക്കുള്ള അംഗീകാര പത്രങ്ങൾ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.ടി നാസർ ഇരുമ്പുഴി,കെ.പി ഷാഫി കൊടക്കല്ല്, ഗഫൂർ മൂന്നിയൂർ, നാസർ വാകലൂർ, സമീർ അമ്പലപ്പാറ, അക്ബർ അലി പറപ്പൂർ എന്നിവർ വിതരണം ചെയ്തു.
വി.ടി ഖാലിദ്, വി.ടി നാസർ ഇരുമ്പുഴി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഇന്റലക്ച്വൽ വിംഗ് ജനറൽ കൺവീനർ പീച്ചി കുഞ്ഞിമുഹമ്മദ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. 'ഗ്രീൻസ് ജിദ്ദ ടീം' ഒരുക്കിയ മുട്ടിപ്പാട്ട് 'ഇൻസ്പെയർ 2026' പരിപാടിക്ക് മാറ്റു കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.