റിയാദ്: സൗദി അറേബ്യയിൽ ഇനി ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മാത്രമേ വാഹനം വാങ്ങാനാവൂ. ഡ ്രൈവിങ് ലൈസൻസില്ലാത്തവരുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധ ന സൗദി ട്രാഫിക് ഡയറക്ടറേറ്റ് കര്‍ശനമാക്കി നടപ്പാക്കുന്നു.
വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ള വ്യക്തിയെ നിര്‍ണയിച്ച് രേഖാമൂലം കാണിച്ചാലേ, ഇനി ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ലഭിക്കൂ. സ്ഥാപനങ്ങളുടെ പേരില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല. പരിഷ്കരിച്ച ട്രാഫിക് നിയമാവലിയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ.
പുതിയ വ്യവസ്ഥ പ്രകാരം വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്തവരുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ല. ഇങ്ങനെയുള്ളവര്‍ക്ക്, വാഹനം ഓടിക്കുന്നതിന് ലൈസൻസുള്ള വ്യക്തിയെ പ്രത്യേകം നിർണയിക്കണം. ഇത് രജിസ്ട്രേഷന് രേഖകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. പുതുതായി വാഹനം സ്വന്തമാക്കാനെത്തുവര്ക്ക് ഈ നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.