ഹൂതികൾ ​​ആക്രമണം തുടരുന്നു: നജ്റാനിൽ സ്ക്കൂളി​ന് നേരെ ആക്രമണം, അഹദ് റു​ഫൈദയിൽ ഏഷ്യക്കാരന് പരിക്ക്

അബഹ: സൗദിക്ക് തെക്ക് അസീർ മേഖലയിലെ അഹദ് റുഫൈദയിൽ ഹൂത്തികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്നുള്ള അവശിഷ്ടങ്ങൾ പതിച്ച് ഏഷ്യക്കാരന് പരിക്ക്. വെള്ളിയാഴ്ച ആണ് അഹദ് റുഫൈദയിൽ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞതെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ഒരു കെട്ടിടത്തിനുള്ളിലെ പ്രാർഥനാ ഹാളിലും നിരവധി വാഹനങ്ങളിലും കേടുപാടുകൾ സംഭവിച്ചതായും സിവിൽ ഡിഫൻസ് പറഞ്ഞു. ജനങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തി സംഘം ആക്രമണം തുടരുകയാണ്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നാശനഷ്ടങ്ങൾ പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നജ്‌റാനിലെ സ്‌കൂളിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ തടഞ്ഞപ്പോൾ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ നാശനഷ്ടം.

 

2026 ഒക്ടോബർ രണ്ടിന് വെള്ളിയാഴ്ച ഹൂതികൾ നജ്റാൻ നഗരത്തിലെ ഒരു സ്കൂളിന് നേരെയും ആക്രമണം നടത്തിയതായി സിവിൽ ഡിഫൻസ് പറഞ്ഞു. ഹൂതികൾ അയച്ച പ്രൊജക്ടൈൽ സ്കൂളിൽ പതിക്കുകയും ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായും സിവിൽ ഡിഫൻസ് അറിയിച്ചു. അതേസമയം, ഖമീസ് മുശൈത്തിലേക്ക് ഹൂത്തികൾ അയച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുനശിപ്പിച്ചതായി യമനിലെ സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. സിവിലിയന്മാരെയും പൗരന്മാരുടെ വസ്തുവകകളെയും ഹൂതികൾ വീണ്ടും ലക്ഷ്യമിടുന്നതിന്റെ തുടർച്ചയാണിതെന്നും സംഖ്യസേന വക്താവ് സൂചിപ്പിച്ചു.

Tags:    
News Summary - Houthis Continue Attacks: School Targeted in Najran, Asian National Injured in Ahad Rafidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.