നാട്ടിൽ പോകുന്നതിന്​ ഏതാനും മണിക്കൂർ മുമ്പ്​ മലയാളി മരിച്ചു

 ഉനൈസ: നാട്ടിൽ പോകുന്നതിന്​ ഏതാനും മണിക്കൂർ മുമ്പ്​ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം, വർക്കല, നട   യറ സ്വദേശി അക്കരവിള പണയിൽ വീട്ടിൽ ഷാജിയാണ്​ (46) അൽഖസീം ​പ്രവിശ്യയിലെ ഉനൈസയിൽ ബുധനാഴ്​ച പുലർച്ചെ മരിച്ചത്​. ഉച്ചക്കുള്ള ഗൾഫ്​ എയർ വിമാനത്തിൽ പോകാൻ പെട്ടിയെല്ലാം കെട്ടിവെച്ച്​ ഒരുക്കങ്ങൾ പൂർത്തിയാക്കി പുറപ്പെടും മുമ്പായിരുന്നു അന്ത്യം. 13 വർഷമായി ഉനൈസയിലെ ഗസാലിയ ഇൗത്തപ്പഴ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഷാജി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സക്കായാണ്​ നാട്ടിൽ പോകാൻ ഒരുങ്ങിയത്​. സന്ദർശക വിസയിൽ കൂടെ ഉണ്ടായിരുന്ന കുടുംബം മൂന്നാഴ്‌ച മുമ്പാണ് നാട്ടിൽ പോയത്. പരേതരായ സൈനുദ്ദീൻ, സഫാറ ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബി. മക്കൾ: സൗമ്യ, ആദിൽ. മരുമകൻ: ഷിബു. തുടർനടപടികൾക്ക് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ നേതൃത്വം നൽകുന്നു. മൃതദേഹം ഉനൈസയിൽ ഖബറടക്കും. 
Tags:    
News Summary - Saudi death news-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.