മലയാളി മുറിയിൽ മരിച്ച നിലയിൽ

റിയാദ്​: താമസസ്ഥലത്ത്​ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം, ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേ ശി ചെറുകപ്പള്ളി സുബൈറിനെയാണ്​ (26) റിയാദ്​ ഹറാജിലെ മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ ബുധനാഴ്​ച വൈകീട്ട് കണ്ടത്​.

ഹറാജിലെ സ്വകാര്യ സോഫ നിർമാണ കമ്പനിയിൽ ജോലി ചെയ്​തിരുന്ന യുവാവ്​ നാട്ടിൽ പോയി വിവാഹം കഴിഞ്ഞ്​ ഇൗ മാസം 16നാണ്​ തിരിച്ചെത്തിയത്​. ​മൂസ, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ. സഹോദരങ്ങൾ: ആശിഖ്, മുനീര്‍, ശരീഫ സഹല. മൃതദേഹം റിയാദിൽ ഖബറടക്കും.

Tags:    
News Summary - Saudi death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.