സൗദി ഡാക്കർ റാലി 2023-ൽ പങ്കെടുക്കാനുള്ള വാഹനങ്ങളെ ഫ്രാൻസിൽനിന്ന് എത്തിച്ചപ്പോൾ

സൗദി ഡാക്കർ റാലി 2023: യാംബുവിൽ വാഹനങ്ങളുമായി ഇറ്റാലിയൻ കപ്പലെത്തി

യാംബു: ഡിസംബർ 31-ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്തെ 'അൽ ബഹ്ർ ക്യാമ്പി'ൽ നിന്ന്​ ആരംഭിക്കാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്പോട്സ് കാർ റാലിയായ 'സൗദി ഡാക്കർ റാലി 2023'-ൽ പങ്കെടുക്കാനുള്ള വാഹനങ്ങളുമായി കപ്പലുകൾ എത്താൻ തുടങ്ങി. ഫ്രഞ്ച് തുറമുഖമായ മാർസെയിൽനിന്ന് ഡാക്കർ റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ കയറ്റിയ കപ്പൽ കഴിഞ്ഞദിവസം യാംബുവിലെ കിങ് ഫഹദ് വാണിജ്യ തുറമുഖത്തെത്തി.

'ജോളി ഫാൻഡിയോ' എന്ന പേരിലുള്ള കപ്പലിനെ തുറമുഖ അതോറിറ്റിയും സൗദി ഡാക്കർ റാലി 2023 സംഘാടകരും വരവേറ്റു. ഭീമാകാരമായ ചരക്കു കപ്പലിൽ 712 കാറുകളും അഞ്ച്​ ഹെലികോപ്റ്റ റുകളും 22 കണ്ടെയ്‌നറുകളും 61 മോട്ടോർ സൈക്കിളുകളുമാണ്​ എത്തിയതെന്ന്​ അതോറിറ്റി അറിയിച്ചു.

തുടർച്ചയായ നാലാമത്തെ വർഷമാണ് സൗദി മരുഭൂമി ഡാക്കർ റാലിക്ക് വേദിയാകുന്നത്. ചെങ്കടൽ തീരത്ത് മത്സരത്തിനുള്ള പ്രത്യേക ട്രാക്കി​െൻറയും സംവിധാനങ്ങളുടെയും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് റാലിയുടെ സംഘാടകരായ സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയും അമോറി സ്‌പോർട്‌സ് ഓർഗനൈസേഷനും അറിയിച്ചു. സൗദി ഡാക്കർ റാലി 2023-ൽ പങ്കെടുക്കാനുള്ള വാഹനങ്ങൾ കയറ്റിയുള്ള ഏതു കപ്പലിനെയും സ്വീകരിക്കാനുള്ള ഉയർന്ന പ്രവർത്തനശേഷി യാംബു കിങ് ഫഹദ് വാണിജ്യ തുറമുഖത്തിനുണ്ടെന്ന് തുറമുഖ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Saudi Dakar Rally 2023: Italian fleet arrives at Yambu with vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.