ജിദ്ദ: 2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്. ആർ.ടി അറബിക് ചാനൽ നടത്തിയ അഭിപ്രായ സർവേയിലാണ് കിരീടാവകാശി ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി നേടിയത്.
1,18,77,546 ആളുകൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 62.3 ശതമാനം (73,99,451 പേർ) കിരീടാവകാശിയെ പിന്തുണച്ച് വോട്ടുചെയ്തു. കഴിഞ്ഞ ഡിസംബർ 15 ന് ആരംഭിച്ച് 2023 ജനുവരി ഒമ്പതിന് ആണ് വോട്ടടുപ്പ് അവസാനിച്ചത്.
അമീർ മുഹമ്മദ് ബിൻ സൽമാന് ലഭിച്ച വോട്ടുകളുടെ ശതമാനം ഓരോ വർഷാവസാനവും ആർ.ടി ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളുടെ ചരിത്രത്തിലെ റെക്കോർഡ് തകർത്തിരിക്കയാണ്.
മൊത്തം വോട്ടിന്റെ 24.8 ശതമാനം (29,50,543 വോട്ടുകൾ) നേടി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആണ് രണ്ടാം സ്ഥാനത്ത്. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി മൂന്നാം സ്ഥാനം നേടി. 13,87,497 വോട്ടുകൾ, അഥവാ 11.7 ശതമാനമാണ് ഈജിപ്ഷ്യൻ പ്രസിഡൻറിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.