മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല; സൗ​ദി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ പ്ര​സി​ഡ​ന്റും ച​ർ​ച്ച ന​ട​ത്തി

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ങ്ങ​ളും സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ളും മു​ൻ​നി​ർ​ത്തി സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നും ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും അ​വ​യു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​യും ഇ​രു​നേ​താ​ക്ക​ളും ഗൗ​ര​വ​ത്തോ​ടെ വി​ല​യി​രു​ത്തി. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​റാ​ൻ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ക.

ത​ങ്ങ​ളു​ടെ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സാ​ധ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ പ്ര​സി​ഡ​ന്റും പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ ഐ​ക്യ​ത്തോ​ടെ​യു​ള്ള നീ​ക്ക​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഇ​രു​വ​രും അ​ടി​വ​ര​യി​ട്ടു.

Tags:    
News Summary - No compromise on security in the region; Saudi Crown Prince and UAE President hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.