Posted On
date_range Updated On
date_range നിലമ്പൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനഃപാടൻ ശ്രീജിത്ത് (45) ആണ് റിയാദിലെ മജ്മഅയിൽ മരിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. നിലവിൽ മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്കായി മജ്മഅ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചന്ദു കുട്ടിയാണ് പിതാവ്, മാതാവ് ജാനകി. രമ്യയാണ് ഭാര്യ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ മജ്മഅ കെ.എം.സി.സി പ്രവർത്തകരായ മുസ്തഫ മങ്കട, നൗഷാദ് നിലമ്പൂർ, ജെംഷി മുസ്ലിയാരങ്ങാടി എന്നിവർ ആവശ്യമായ സഹായങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.