സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജിദ്ദയിൽ
കൂടിക്കാഴ്ച നടത്തുന്നു
ജിദ്ദ: പ്രാദേശികവും അന്തർദേശീയവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി.
സൗദിയിലെത്തിയ യു.എസ് സെക്രട്ടറിയെ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ വരവേറ്റ് നടത്തിയ കൂടിക്കാഴ്ചയിലാണിത്. സൗദിയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങളും ഇരുവരും അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലെ കാഴ്ചപ്പാടുകളും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും ഇരുവരും കൈമാറി. സ്വീകരണച്ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ എന്നിവർ പങ്കെടുത്തു. റൂബിയോയുടെ രണ്ടാമത്തെ സൗദി സന്ദർശനമാണിത്.
അമേരിക്കയും യുക്രെയ്നും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനാണ് അദ്ദേഹം ജിദ്ദയിലെത്തിയത്.
സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ചർച്ച നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.