റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്ക് ആശ്വാസകരമായി തുടരുന്നു. വ്യാഴാഴ്ചയും രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ. 24 മണിക്കൂറിനിടെ 4,574 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,87,622 ആയി ഉയർന്നു. 2,764 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,43,238 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53,246 ആയി കുറഞ്ഞു. ഇതിൽ 2,206 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം ഒരു ദിവസത്തിനിടെ 45 പേർ കോവിഡ് മൂലം രാജ്യത്താകെ മരിച്ചു. റിയാദ് 11, മക്ക 11, ജിദ്ദ 3, ദമ്മാം 1, ത്വാഇഫ് 5, ബുറൈദ 2, ഹഫർ അൽബാത്വിൻ 2, തബൂക്ക് 3, വാദി ദവാസിർ 2, ബീഷ 1, ജീസാൻ 1, അറാർ 1, അൽഖുവയ്യ 1, മൻദഖ് 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആളുകൾ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,370 ആയി. 24 മണിക്കൂറിൽ 58,190 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,494,873 സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 201 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
പുതിയ രോഗികൾ:
ജിദ്ദ 260, ഹുഫൂഫ് 213, റിയാദ് 208, മുബറസ് 167, ദമ്മാം 159, മക്ക 137, ത്വാഇ-ഫ് 102, മദീന 98, ഹാഇൽ 91, അബഹ 69, ഹഫർ അൽബാത്വിൻ 69, അഹദ് റുഫൈദ 64, ഖമീസ് മുശൈത് 63, ജീസാൻ 63, നജ്റാൻ 61, ബുറൈദ 54, തബൂക്ക് 51, ഖോബാർ 48, അറാർ 37, ദഹ്റാൻ 36, സാംത 32, ഉനൈസ 30, ഖത്വീഫ് 30, വാദി ദവാസിർ 29, യാംബു 26, അബ്ഖൈഖ് 26, സബ്യ 25, അൽഖുറ 20, സറാത് ഉബൈദ 19, നാരിയ 19, അൽസഹൻ 17, ജുബൈൽ 15, ദവാദ്മി 14, ബലസ്മർ 13, അൽമദ്ദ 12, ബെയ്ഷ് 12, ഖുലൈസ് 12, തത്ലീത് 11, അൽജഫർ 10, ബുഖൈരിയ 10, റാസതനൂറ 10, അൽഅയ്ദാബി 10, ശറൂറ 10, സകാക 9, അൽനമാസ് 9, അൽലൈത് 9, യദമഅ 9, ഖിൽവ 8, തുർബ 8, മഹദ് അൽദഹബ് 7, മിദ്നബ് 7, അൽമജാരിദ 7, മഹായിൽ 7, അബൂഅരീഷ് 7, ഹബോന 7, മുസൈലി-ഫ് 6, അൽഖറഇ 6, മൈസാൻ 6, ഖിയ 6, തുവാൽ 6, അൽഖർജ് 6, റിയാദ് അൽഖബ്റ 5, അൽഖൂസ് 5, സഫ്വ 5, അൽഷംലി 5, ഹുത്ത ബനീതമീം 5, റിഫാഇ അൽജംഷ് 5, തബർജൽ 4, ഖുൻഫുദ 4, അൽഹർജ 4, ദഹ്റാൻ അൽജനൂബ് 4, ഖൈസൂമ 4, അൽദബീയ 4, റാബിഗ് 4, തരീഫ് 4, മജ്മഅ 4, അൽബാഹ 3, അൽബദാഇ 3, ദരീയ 3, ഖുസൈബ 3, തുറൈബാൻ 3, അൽഖുർമ 3, മുലൈജ 3, ഉറൈറ 3, ദർബ് 3, അൽദായർ 3, ബദർ അൽജനൂബ് 3, അഫീഫ് 3, സുലയിൽ 3, സാജർ 3, അൽവജ്ഹ് 3, അൽഅയൂൻ 2, മൻദഖ് 2, അൽഅയ്സ് 2, അൽഅസിയാഹ് 2, അൽറസ് 2, അൽബറഖ് 2, അൽഫർഷ 2, ബാരിഖ് 2, അൽബത്ഹ 2, മൗഖഖ് 2, അൽറയ്ത് 2, അൽഹറദ് 2, ൈ-ഫഫ 2, അഹദ് അൽമസർഹ 2, ഖുബാഷ് 2, അൽഷഅബ 2, ജദീദ അറാർ 2, സുൽഫി 2, ഹുറൈംല 2, ദുബ 2, ഹഖ്ൽ 2, അഖീഖ് 1, വാദി അൽഫറഅ 1, അൽഉല 1, നമീറ 1, ഉമ്മു അൽദൂം 1, റിജാൽ അൽമഅ 1, അൽഗസല 1, അൽഹായ്ത് 1, അൽഷനൻ 1, സമീറ 1, ഫർസാൻ 1, അദം 1, അൽകാമിൽ 1, താർ 1, അൽദലം 1, ഹുത്ത സുദൈർ 1, ശഖ്റ 1, അൽബദ 1, ഉംലജ് 1.
മരണസംഖ്യ:
റിയാദ് 637, ജിദ്ദ 601, മക്ക 496, മദീന 109, ദമ്മാം 80, ഹുഫൂഫ് 85, ത്വാഇഫ് 59, തബൂക്ക് 38, ബുറൈദ 29, അറാർ 21, ജീസാൻ 20, ഖത്വീഫ് 15, മുബറസ് 14, ഹഫർ അൽബാത്വിൻ 14, ഖോബാർ 12, വാദി ദവാസിർ 12, അൽഖുവയ്യ 11, ബെയ്ഷ് 10, സബ്യ 9, അബഹ 8, അൽബാഹ 7, ഖമീസ് മുശൈത് 7, സകാക 5, മഹായിൽ 4, ഉനൈസ 4, ഹാഇൽ 4, ഹുറൈംല 4, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അൽഅയൂൺ 3, അഹദ് റുഫൈദ 3, നജ്റാൻ 3, സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, ബീഷ 2, അൽബദാഇ 2, ദഹ്റാൻ 2, അൽഖർജ് 2, അബൂഅരീഷ് 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്മിയ 1, ഹുത്ത സുദൈർ 1, അൽനമാസ് 1, ഹുത്ത ബനീ തമീം 1, താദിഖ് 1, മൻദഖ് 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.