സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി

സൻആയിൽ ഹൂതികളുടെ രണ്ട് മിസൈൽ ലോഞ്ചറുകൾ തകർത്ത് അറബ് സഖ്യസേന

സൻആ/റിയാദ്: യമനിലെ സൻഅയിൽ പ്രവർത്തിച്ചിരുന്ന ഹൂതി വിമതരുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ അറബ് സഖ്യസേന തകർത്തതായി 'യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന' ഔദ്യോഗികമായി അറിയിച്ചു. റിയാദിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ ഇതിലൊന്ന് ഉപയോഗിച്ചിരുന്നതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി വ്യക്തമാക്കി. ഹൂതി ഭീകരരുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല പൂർണമായും തകർക്കുന്നതിനുള്ള സൈനിക നടപടികൾ തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഹൂതി മിലിഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും അന്തരീക്ഷത്തിൽ വെച്ചുതന്നെ തകർക്കുകയും ചെയ്തതായി സഖ്യസേന വക്താവ് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ വിക്ഷേപിച്ച രണ്ട് ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും സഖ്യസേന പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തതായി ഞായറാഴ്ച മേജർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചിരുന്നു.

Tags:    
News Summary - Arab Coalition Destroys Two Houthi Missile Launchers in Sana'a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.