ജോ​ർ​ഡ​നി​ൽ ക്രിസ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​പ​ല​പി​ച്ചു

റി​യാ​ദ്: ജോ​ർ​ഡ​നി​ലെ തെ​ക്ക​ൻ ക​ര​ക് ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​രു കൃ​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ളു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ പ​ള്ളി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ ‘ഭീ​രു​ത്വം നി​റ​ഞ്ഞ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന’​മാ​ണെ​ന്ന് സൗ​ദി വി​ശേ​ഷി​പ്പി​ച്ചു. സം​ഭ​വ​ത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്ന​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജോ​ർ​ഡ​ൻ സ​ർ​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ളോ​ടും സൗ​ദി പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ജോ​ർ​ഡ​ന്റെ സു​ര​ക്ഷ​യെ​യും സ്ഥി​ര​ത​യെ​യും ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ​ത്ത​രം ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്യു​ന്ന​താ​യി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ജോ​ർ​ഡ​ൻ സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ അ​ഗാ​ത​മാ​യ അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും തു​ട​ര​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ക​ര​ക് ഗ​വ​ർ​ണ​റേ​റ്റി​ലെ ഹ​മൂ​ദ് ഗ്രാ​മ​ത്തി​ലു​ള്ള സെ​ന്റ് ജോ​ർ​ജ്ജ് ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 27 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ജോ​ർ​ഡ​ൻ പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തെ ല​ബ​ന​ൻ, സി​റി​യ, ഇ​റാ​ഖ്, ഫ​ല​സ്തീ​ൻ, ഈ​ജി​പ്ത്, യു.​എ.​ഇ, ഒ​മാ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും അ​റ​ബ് ലീ​ഗ്, അ​റ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ എ​ന്നീ സം​ഘ​ട​ന​ക​ളും വ്യാ​പ​ക​മാ​യി അ​പ​ല​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Saudi Arabia Condemns Attack on Christian Church in Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.