റിയാദ്​: സൗദി അറേബ്യയിൽ ഞായറാഴ്​ച 224 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.​ രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 19 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 489 പേർ കോവിഡ്​ മുക്തി നേടി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355258 ആയി. രോഗമുക്തരുടെ ആകെ എണ്ണം 343371 ആയി ഉയർന്നു. ആകെ മരണസംഖ്യ 5780 ആണ്​.

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുന്നവരു​െട എണ്ണം 6107 ആയി കുറഞ്ഞു​. ഇതിൽ 785 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.6 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 51. യാംബു​ 21, മക്ക 19, മദീന 17, ബുറൈദ​​ 9, ഉനൈസ 8, ജിദ്ദ 8, അൽഖർജ്​​​ 7, ഖുറയാത്​ അൽഉൗല​​ 6, നജ്​റാൻ​​ 6, യദമഅ​​ 5, ദമ്മാം​​​​​ 4, ദിലം​ 4, മജ്​മഅ​​​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - saudi covid update nov 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.