സൗദിയിൽ 311 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ വ്യാഴാഴ്​ച 311 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 412 പേർ സുഖം പ്രാപിച്ചു. 15 പേർ രാജ്യത്തെ വിവിധയിടങ്ങളിലായി മരിച്ചു. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 352160 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339114ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 5605 ആണ്​.

7441 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 798 പേരുടെ ആരോഗ്യനില ഗുരുതരസ്ഥിതിയിലാണ്​​​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 55. മദീന 46, യാംബു​ 23, ജിദ്ദ 23, ഹുഫൂഫ്​ 15, ബുറൈദ​​​ 14, മക്ക 14, ബല്ലസ്​മർ 8, ദമ്മാം 8, ഹാഇൽ​ 7, നജ്​റാൻ​​​ 7, വാദി ദവാസിർ​​​ 6, മിദ്​നബ്​ 5, ഖുൻഫുദ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    
News Summary - saudi covid update nov 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.