ജിദ്ദ: സൗദി അറേബ്യയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1034 ആയി. വെള്ളിയാഴ്ച പുതുതായി 964 രോഗികളും 918 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,03,106 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,87,020 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ 10 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,801 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 9,285 പേർ ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളിൽ പകുതിയും റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 215, കിഴക്കൻ പ്രവിശ്യ 157, മദീന 39, അസീർ 36, അൽ ഖസീം 23, തബൂക്ക് 19, ഹാഇൽ 18, ജീസാൻ 15, വടക്കൻ അതിർത്തി മേഖല 12, അൽബാഹ 11, നജ്റാൻ 10, അൽ ജൗഫ് 7.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.