Posted On
date_range Updated On
date_range കോവിഡ്; സൗദിയിൽ ഇന്നും മരണങ്ങളില്ല, 603 പുതിയ രോഗികൾ
ജിദ്ദ: സൗദിയിൽ ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പുതുതായി 603 കോവിഡ് രോഗികളും 946 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,97,374 ഉം രോഗമുക്തരുടെ എണ്ണം 7,80,532 ഉം ആയി. രാജ്യത്തെ ആകെ മരണം 9,211 ആണ്. നിലവിൽ 7,631 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 159 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.88 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 201, ജിദ്ദ 91, ദമ്മാം 62, മക്ക 24, മദീന 21, ഹുഫൂഫ് 20, ദഹ്റാൻ 18, ത്വാഇഫ് 14, അബഹ 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.