റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ട് മലയാളികളുൾപ്പെടെ ആറ് ഇന്ത്യക്കാർ കൂടി മരിച്ചതായി ഇന്ത്യ ൻ എംബസി അറിയിച്ചു. നേരത്തെ സ്ഥിരീകരിച്ച 11 പേരുടെ മരണത്തിനുപുറമെ ഇവ കൂടി സ്ഥിരീകരിച്ചത ോടെ ആകെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയി. ഇൗ മാസം 23ന് റിയാദിൽ മരിച്ച പുനലൂർ സ്വദേശി വിജയകുമാരൻ നായ ർ (51), 26ന് ബുറൈദയിൽ മരിച്ച ആലപ്പുഴ സ്വദേശി ഹബീസ് ഖാൻ (51) എന്നിവരാണ് മലയാളികൾ. ഇൗ മാസം 12ന് മക്കയിൽ മരിച്ച ബിഹാർ സ്വദേശി അബ്ര ആലം മുഹമ്മദ് അൽമഗിർ (48), 23ന് മദീനയിൽ മരിച്ച ബിഹാർ സ്വദേശി ജലാൽ അഹമ്മദ് പവാസ്കർ (61), 24ന് മക്കയിൽ മരിച്ച ബിഹാർ സ്വദേശികളായ സാഹിർ ഹുസൈൻ (54), മുഹമ്മദ് ഇസ്ലാം (53) എന്നിവരാണ് മറ്റ് ഇന്ത്യൻ പൗരന്മാർ.
കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് (29) മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി നടമേൽ സഫ്വാൻ (41) റിയാദിലും ഇൗ മാസം നാലിന് മരിച്ചത് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ബാക്കിയുള്ളവർ ഇവരാണ്: ഉത്തർപ്രദേശ് സ്വദേശി ബദർ ആലം (41), മഹാരാഷ്ട്ര സ്വദേശി സുലൈമാൻ സയ്യിദ് (59), തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ (65), മഹാരാഷ്ട്ര സ്വദേശി ബർക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖീർ (63), തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (63), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസ്ലം ഖാൻ (61), മഹാരാഷ്ട്ര സ്വദേശി തൗസിഫ് ബാൽബലെ (40), ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫഖീർ ആലം (61), മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49). രാജ്യത്തെ കോവിഡ് –19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ഇന്ത്യൻ എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇന്ത്യൻ പൗരന്മാരുടെ രക്ഷക്കും ക്ഷേമത്തിനും ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുവരുകയാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിയ സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലയക്കാൻ എംബസി തീരുമാനമെടുത്തിട്ടില്ലെന്നും ഇതുസംബന്ധിച്ച് എന്ത് പുതിയ തീരുമാനമുണ്ടായാലും അത്എംബസിയുടെ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ഒൗദ്യോഗിക അക്കൗണ്ടുകളിലൂടെയും വെബ്സൈറ്റിലൂടെയും അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലയക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് എംബസി തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിൽനിന്ന് നിർദേശം ലഭിക്കുന്നതിനനുസരിച്ച് നടപടികൾ പുരോഗമിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.