ജിദ്ദ: പൊതു ഖജനാവ് ധൂർത്തടിച്ച് ആർഭാടാഘോഷം നടത്തുകയും, ശബരിമലയിലെ സ്വർണ മോഷണം, അഴിമതിയിൽ മുങ്ങിയത് മറപിടിക്കാൻ കേരളത്തിന്റെ മഹിതമായ മതേതരത്വത്തിലധിഷ്ഠിതമായ സമൂഹികാന്തരീക്ഷത്തെ തകർക്കാൻ സംഘ്പരിവാർ അജണ്ടകളുടെ നടത്തിപ്പുകാരായി സി.പി.എം മാറിയതിലുള്ള ജനങ്ങളുടെ പ്രതിഷേധവും യു.ഡി.എഫിന്റെ കെട്ടുറപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ പ്രതിഫലിക്കുന്നതായി ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അധികാരത്തിന്റെ പിൻബലത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും വൻതോതിൽ പണമൊഴുക്കിയിട്ടും നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒന്നടങ്കം യു.ഡി.എഫ് വിജയിച്ചത് അഭിമാനകരമാണ്. ആവേശകരമായ ഈ വിജയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ഊർജം നൽകും. പ്രവാസികളടക്കമുള്ള പൊതുസമൂഹം കോൺഗ്രസിനും യു.ഡി.എഫിനും നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ഒ.ഐ.സി.സി വെസ്റ്റേൻ റീജൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.