സൗദിയിൽ ഇന്ന് നാലുമരണം; പുതിയ 154 രോഗികൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് നാലുപേർ മരിച്ചു. രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പുതുതായി 23 പേർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 351 ആയി. 154 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസേമ്മളനത്തിൽ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ് തികരമാണ്. 41 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേരൊഴികെ ബാക്കി 151 പേർക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ േരാഗം പകർന്നുകിട്ടിയതാണ്. അതുകൊണ്ട് തന്നെ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും എല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി ആവശ്യപ്പെട്ടു. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങൾക്കും കോവിഡ് മാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ ഒരു ചിത്രം ഒരുത്തിരിഞ്ഞുകിട്ടാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾക്ക് പിന്നിൽ വിവിധ കാരണങ്ങളുണ്ട്. പ്രായാധിക്യം, ക്രോണിക്കായി ബാധിച്ചിട്ടുള്ള മറ്റ് അസുഖങ്ങൾ, ആരോഗ്യം സംബന്ധിച്ച കൃത്യമായ അവബോധമില്ലായ്മ തുടങ്ങിയ വേറെയും കാരണങ്ങളും മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടാമെന്നും കൃത്യമായ ചിത്രം കോവിഡ് എന്ന മഹാമാരി ഏതൊക്കെ രീതിയിൽ ആരോഗ്യത്തെ ബാധിക്കുന്നു എന്ന വിശദമായ പഠനം വന്ന ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ച പ്രദേശം തിരിച്ച കണക്ക്: മദീന (34), ജിദ്ദ (30), മക്ക (21), തബൂക്ക് (17), റിയാദ് (13), ബുറൈദ (ഒമ്പത്), ഖത്വീഫ് (ആറ്), ഹുഫൂഫ് (നാല്), അൽഖോബാർ (മൂന്ന്), അൽറസ് (മൂന്ന്), നജ്റാൻ (മൂന്ന്).

Tags:    
News Summary - Saudi covid 19 update-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.