ലബനാനിലെ കെ.എസ്. റിലീഫ് പ്രവർത്തനം

ആറു രാജ്യങ്ങളിൽ സൗദിയുടെ ജീവകാരുണ്യ പ്രവർത്തനം തുടരുന്നു

യാംബു: വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും ദുരിതാശ്വാസ സേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും സ്ഥാപിച്ച കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) പ്രവർത്തനങ്ങൾ ഇപ്പോൾ ആറു രാജ്യങ്ങളിൽ തുടരുന്നു. ഈ രാജ്യങ്ങളിൽ നിരവധി ജീവകാരുണ്യ, പുനരധിവാസ പ്രവർത്തനങ്ങളാണ്​ നടക്കുന്നത്​. അഫ്‌ഗാനിസ്​താനിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണപ്പൊതികളുടെ വിതരണം നടക്കുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്ത്​ ദുരിതമനുഭവിക്കുന്ന 3,600 പേരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷ​ന്റെ (ഒ.ഐ.സി) സഹകരണത്തോടെ കെ.എസ്. റിലീഫ് സെൻറർ സഹായിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യമനിൽ 70 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്ന് 70.299 ടൺ ഭക്ഷണം എത്തിച്ചുകൊടുത്തു. ഇത് രാജ്യത്തെ ടെയ്​സ് ഗവർണറേറ്റിലെ 1,533 വ്യക്തികൾക്ക് പ്രയോജനം ചെയ്തു. സുഡാനിലെ നിർധനരായ ആളുകൾക്ക് 500 ഭക്ഷണപ്പൊതികളും, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് 3,541 ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

പാകിസ്​താനിലെ സിന്ധ് പ്രവിശ്യയിൽ 2,800 പേർക്ക് 400 ഭക്ഷണപ്പൊതികളും കെ.എസ് റിലീഫ് സെൻറർ ഈയിടെ പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പശ്ചിമ ആഫ്രിക്കൻ രാഷ്​ട്രമായ നൈജറി​ന്റെ തലസ്ഥാനമായ നയാമേയിലെ നിർധനരായ ആളുകൾക്ക് 500 ഭക്ഷണപ്പൊതികൾ 4,924 ആളുകൾക്ക് വിതരണം ചെയ്യാനുള്ള നടപടികൾ സെന്റർ പൂർത്തിയാക്കി.

അഭയാർഥികൾക്കും നിർധനരായവർക്കും ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ ‘കനാഫി’​ന്റെ ഭാഗമായി ലബനാനിലെ 1,060 സിറിയ, ഫലസ്തീൻ അഭയാർഥികൾക്ക് വസ്ത്രവിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയതായും സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

Tags:    
News Summary - Saudi charity work continues in six countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.