റിയാദ്: യമന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ഹൂതികള്‍ക്ക് മേല്‍ ഐക്യരാഷ്ട്ര സഭയും രക്ഷാസമിതിയും സമ്മർദം ചെലുത്തണമെന്ന് സഖ്യസേനയിലെ സൗദി, യു.എ.ഇ, യമന്‍ എന്നീ രാഷ്ട്രങ്ങള്‍ അഭ്യര്‍ഥിച്ചു.
2018 ഡിസംബര്‍ 18 ന് വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെട്ടതിന് ശേഷം ഹുദൈദ തുറമുഖ നഗരത്തില്‍ മാത്രം ഹൂതികളുടെ ഭാഗത്തുനിന്ന് 970 ലംഘനങ്ങളുണ്ടായിട്ടുണ്ട്. ഹൂതികളെ പിന്തുണക്കുന്ന ഇറാനാണ് ഈ നടപടിക്ക് പിന്നിലെന്നും സഖ്യരാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി.
ഹുദൈദയിലും ഇതര നഗരങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിെൻറ കുറ്റം ഹൂതികള്‍ക്കും ഇറാനുമാണ്. ഇക്കാര്യത്തില്‍ യു.എന്‍ പ്രതിനിധികള്‍ ഹൂതികളുമായി നടത്തിയ ചര്‍ച്ചക്ക് എന്തെങ്കിലും ഫലമുണ്ടായിട്ടില്ല. യമനില്‍ സമാധാനം പുലരുന്നത് വൈകാൻ കാരണം ഹൂതികളാണെന്നും സഖ്യരാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.