റിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ
‘ട്വിക്സ്മാസ് ബീറ്റ്സ്’ ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ.ആർ) സുലൈ അൽ അമാകിൻ ഇസ്തിറാഹയിൽ ‘ട്വിക്സ്മാസ് ബീറ്റ്സ്’ എന്ന പേരിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. കൺവീനർ പ്രവീൺ ജോർജിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സാജു ദേവസ്യ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘടനം നിർവഹിച്ചു. 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീർ ഹുസൈന് ചടങ്ങിൽ യാത്രയയപ്പ് നൽകി. അജീഷ് ചെറുവട്ടൂർ (ഒ.ഐ.സി.സി), ഇഖ്ബാൽ ഇബ്രാഹിം (കെ.എം.സി.സി), ഷുക്കൂർ ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ), റഹ്മാൻ മുനമ്പത്ത് (ഫോർക്ക), റിജോഷ് (റിയാദ് ടാക്കീസ്), മുൻ പ്രസിഡൻറുമാരായ അലി വാരിയത്ത്, സലാം മാറമ്പിള്ളി, കരീം കാനാമ്പുറം, മുഹമ്മദാലി മരോട്ടിക്കൽ എന്നിവർ സംസാരിച്ചു. സഹൽ പെരുമ്പാവൂർ, സിയാവുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കുട്ടികളുടെ സിനിമാറ്റിക് ഡാൻസുകൾ, മാർഗംകളി, മ്യൂസിക് ഷോ, ക്രിസിന്റെ ഗിറ്റാർ ഫ്യൂഷൻ, ജാക്സൺ അവതരിപ്പിച്ച ഹിപ് ഹോപ് സ്ട്രീറ്റ് ഡാൻസ്, ക്രിസ്മസ് കരോൾ തുടങ്ങിയവ സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി.
ഭാരവാഹികളായ അൻവർ മുഹമ്മദ്, അബ്ദുൽ മജീദ്, ലാലു വർക്കി, നൗഷാദ് പള്ളത്ത്, ഹാരിസ് മേതല, സ്വാലിഹ്, എക്സിക്യൂട്ടീവ് മെംബർമാരായ ഷാജഹാൻ പെരുമ്പാവൂർ, മുജീബ് മൂലയിൽ, ഷാനവാസ് മുടിക്കൽ, ഷമീർ, ഹിലാൽ ബാബു, മിദ്ലാജ്, സുബാഷ് അമ്പാട്ട്, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിൻകോസ്, ഹാരിസ് കോതമംഗലം, അബ്ദുൽ ജലീൽ ഉളിയന്നൂർ എന്നിവർ മറ്റ് അനുബന്ധ പരിപാടികൾ നിയന്ത്രിച്ചു.
അവതരണത്തിലെ വ്യത്യസ്തത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച അഡ്വ. അജിത്ഖാൻ ഏവരുടെയും മനം കവർന്നു. കേക്ക് മുറിച്ച് പങ്കുവെച്ചതോടെ പരിപാടി അവസാനിച്ചു. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ സ്വാഗതവും രക്ഷാധികാരി സലാം പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.