റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 29 മുതലാണ് ഇതു നടപ്പാക്കുകയെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അറിയിച്ചു. ജൂൺ 24 വരെയാണ് കാലാവധി. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ ഉത്തരവ് അനുസരിച്ചാണ് ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന തലക്കെട്ടിലുള്ള പൊതുമാപ്പിെൻറ പ്രഖ്യാപനം. ഇഖാമ നിയമലംഘകര്‍, അതിര്‍ത്തി ലംഘിച്ചവര്‍, നുഴഞ്ഞുകയറ്റക്കാര്‍, ഹുറൂബാക്കപ്പെട്ടവര്‍, ഹജ്ജ്, ഉംറ, സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍, വിസ നമ്പറോ എൻട്രി നമ്പറോ ഇല്ലാതെ പ്രയാസപ്പെടുന്നവര്‍ എന്നിവരാണ് പൊതുമാപ്പിെൻറ പരിധിയിൽ വരുന്നത്. ഇൗ നിയമലംഘകർക്ക് പിഴയും തടവു ശിക്ഷയും കൂടാതെ രാജ്യം വിടാം. മടങ്ങുേമ്പാൾ ഇവരുടെ വിരലടയാളം രേഖപ്പെടുത്തും. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവർക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പൊതുമാപ്പ് കാലയളവിൽ എല്ലാ തരം അനധികൃത താമസക്കാര്‍ക്കും തടവും പിഴയും കൂടാതെ അനായാസം രാജ്യം വിടാനാവും. എന്നാൽ പൊലീസ് കേസുകളിൽ കുടുങ്ങിയവർക്ക് ഇൗ ആനുകൂല്യം ഉണ്ടാകില്ല. റമദാന്‍ അവസാനത്തില്‍ (ജൂണ്‍ 24) അവസാനിക്കുന്ന പൊതുമാപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇളവുകാലം കഴിയുന്നതോടെ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു. രാജ്യത്ത് അവശേഷിക്കുന്ന നിയമലംഘകര്‍ക്ക് പരമാവധി ശിക്ഷയും പിഴയും നല്‍കുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകരിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ഏറെയുണ്ടെന്നാണ് വിവരം.
2013 ൽ പ്രഖ്യാപിക്കപ്പെട്ട നിതാഖാത് ഇളവുകാലത്തിന് ശേഷം ഇതാദ്യമായാണ് പൊതുമാപ്പ് വരുന്നത്. നിതാഖാത് ആനുകൂല്യം ഉപയോഗപ്പെടുത്തി 5,000 ലേറെ മലയാളികളാണ് അന്ന് മടങ്ങിയത്. പിന്നീടും പദവി ശരിയാക്കാമെന്ന പ്രതീക്ഷയിൽ തുടരുകയും അതിന് സാധിക്കാതെ വരികയും ചെയ്ത് കുടുങ്ങിയ നിരവധി ആളുകൾ ഇപ്പോഴും രാജ്യത്തുണ്ട്. ഇവർക്കെല്ലാം രക്ഷപ്പെടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മൂന്നുമാസം കഴിയുേമ്പാൾ ‘അനധികൃത താമസക്കാരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഭരണകൂടത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.