സന്ദർശക വിസയിൽ സൗദിയിലെത്തിയ പത്തനംതിട്ട സ്വദേശി ഹൃദയഘാതത്തെ തുടർന്ന് മരിച്ചു

ജുബൈൽ : സന്ദർശക വിസയിൽ സ ജുബൈലിലെത്തിയ പത്തനംതിട്ട സ്വദേശി ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട വാളംചു ഴി അനീസ് മൻസിലിൽ മുഹമ്മദ് അലിപിള്ള റാവുത്തർ (70 ) ആണ് മരിച്ചത്. ഒന്നര മാസം മുമ്പ് ഭാര്യയുമൊരുമിച്ച് ജുബൈൽ സപ്‌കോ കമ്പനിയിൽ ഇൻസ്‌പെക്ഷൻ എൻജിനീയർ ആയി ജോലി ചെയ്യുന്ന മകൻ മുഹമ്മദ് അനീസിന്റെ അടുത്ത് വന്നതാണ്. കഴിഞ്ഞ ശനിയാഴ്ച പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് മുവാസത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യ നിലയിൽ കാര്യമായ മാറ്റം കാണാത്തതിനാൽ മെഡിക്കൽ ആംബുലൻസിൽ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ഹബീബമ്മ. മരുമകൾ സബീന.

Tags:    
News Summary - Saudi arabia visiting visa-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.