റി​യാ​ദ്​: കു​ട്ടി​ക​ളെ പോ​ളി​യോ​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ 600 മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം സ​ഹാ​യം ന​ൽ​കും. കി​ങ്​ സ​ൽ​മാ​ൻ സെ​ന്‍റ​റാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്‌​സു’​മാ​യി സ​ഹ​ക​രി​ച്ച് ഇ​സ്​​ലാ​മി​ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്കി​ലെ 33 അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ 3.70 കോ​ടി കു​ട്ടി​ക​ളെ പോ​ളി​യോ​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ദാ​രി​ദ്ര്യ​ത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റു​ന്ന​തി​നു​മാ​ണ്​ ഇ​ത്ര​യും സം​ഖ്യ വി​നി​യോ​ഗി​ക്കു​ക​യെ​ന്ന്​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെ​ന്‍റ​ർ പ​റ​ഞ്ഞു. റി​യാ​ദി​ൽ ന​ട​ന്ന വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെ​ന്‍റ​റും ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​നും ത​മ്മി​ൽ സം​യു​ക്ത സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഗ്ലോ​ബ​ൽ പോ​ളി​യോ നി​ർ​മാ​ർ​ജ​ന സം​രം​ഭ​ത്തി​ന് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 500 മി​ല്യ​ൺ ഡോ​ള​റാ​ണ്​ ന​ൽ​കു​ക. ഗു​ണ​ഭോ​ക്തൃ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ സ​ർ​ക്കാ​രു​ക​ളു​ടെ​യും ബി​ൽ & മെ​ലി​ൻ​ഡ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു പ​ങ്കാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ര​യും സം​ഖ്യ വി​നി​യോ​ഗി​കു​ക.

ഈ ​സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യു​ണി​സെ​ഫും മു​ഖേ​ന ഗു​ണ​ഭോ​ക്തൃ രാ​ജ്യ​ങ്ങ​ളി​ൽ പോ​ളി​യോ വാ​ക്സി​നു​ക​ൾ​ക്ക് പു​റ​മേ സു​പ്ര​ധാ​ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും ന​ൽ​കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം പോ​ളി​യോ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നും മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും അ​തി​ല്ലാ​താ​ക്കു​ന്ന​തി​നും ഒ​രു കു​ട്ടി​ക്കും വീ​ണ്ടും വ​രാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​നും മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നു​മാ​യ ബി​ൽ ഗേ​റ്റ്സ് അ​ൽ അ​ർ​ബി​യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പോ​ളി​യോ ഇ​ല്ലാ​താ​ക്കു​ന്ന​തി​ൽ വ​ള​രെ ശ​ക്ത​മാ​യ പ​ങ്കാ​ളി​യാ​കാ​ൻ കി​രീ​ടാ​വ​കാ​ശി സ​മ്മ​തി​ച്ചു. അ​തി​നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ 500 മി​ല്യ​ൺ ഡോ​ള​ർ അ​നു​വ​ദി​ച്ച​താ​യും ബി​ൽ ഗേ​റ്റ്​​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Saudi Arabia to Provide over $600 Million to Polio, eradication of Poverty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.