സൗദി അറേബ്യ നാളെ മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തുന്നു

റിയാദ്: സൗദി അറേബ്യ നാളെ (ഞായറാഴ്ച) മുതൽ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്-19 വൈറസ് ബാധ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചയാണ് സർവീസുകൾ നിർത്തിവെക്കുന്നത്.

സൗദി അറേബ്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 86 ആയി ഉയർന്നിരിക്കുകയാണ്. ഫ്രാൻസിൽ നിന്നെത്തിയ സൗദി പൗരനുൾപ്പെടെ പുതിയ 24 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Saudi Arabia suspended international flights-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.