റിയാദ്: സൗദി അറേബ്യയുടെ 2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് 692 ബില്യണ്‍ റിയാല്‍ വരവും 890 ബില്യണ്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റിന് അംഗീകാരം നല്‍കിയത്.
ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയും പെട്രോളിന് റെക്കോഡ് വിലയിടിവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൗരന്മാരുടെ പുരോഗതിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിന് അംഗീകാരം നല്‍കുന്നതെന്ന് സല്‍മാന്‍ രാജാവ് തന്‍െറ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. രണ്ടാം കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030ന്‍െറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്‍െറയും ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകതകൂടി 2017 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനുണ്ട്. വിദ്യാഭ്യാസ, തൊഴില്‍ പരിശീലനം എന്നിവക്ക് 200 ബില്യണ്‍, സൈനിക മേഖലക്ക് 191 ബില്യണ്‍, ആരോഗ്യ, സാമൂഹിക സുരക്ഷക്ക് 120 ബില്യണ്‍, ദേശീയ പരിവര്‍ത്തന പദ്ധതിക്ക് 42 ബില്യണ്‍, തദ്ദേശഭരണ വകുപ്പിന് 48 ബില്യണ്‍, ഗതാഗതം, അടിസ്ഥാന സൗകര്യം എന്നിവക്ക് 52 ബില്യണ്‍, മേഖലകളുടെ സുരക്ഷക്ക് 96 ബില്യണ്‍ തുടങ്ങിയവയാണ് ബജറ്റില്‍ വകയിരുത്തിയ മുഖ്യ ഇനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.