അയൽ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് റോഡ് ഗതാഗതം നിയന്ത്രിച്ചു

റിയാദ്: സൗദി അറേബ്യയിലേക്ക് അതിർത്തി കവാടങ്ങളിലൂടെ റോഡ്മാർഗമുള്ള യാത്രാ ഗതാഗതം നിയന്ത്രിച്ചു. യു.എ.ഇ, ബഹ്റൈന ്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും റോഡ്മാർഗം യാത്രക്കാർക്ക് ഇനി സൗദിയിലേക്ക് പ്രവേശിക്കാനാവില്ല. ചരക്കുഗതാഗതം മാത്രമേ അനുവദിക്കൂ. ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് കിങ് ഫഹദ് കോസ്വേ വഴിയുള്ള ഗതാഗതവുമാണ് നിയന്ത്രിച്ചത്. യാത്രക്കാർക്ക് കോസ്വേയിലൂടെ വരാനാവില്ല. എന്നാൽ നിയന്ത്രണം താൽക്കാലികമാണ്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമാണ് നടപടി. ഇൗ രാജ്യങ്ങളിൽ നിന്ന് ഇനി സൗദിയിലേക്ക് വിമാനമാര്‍ഗം മാത്രമേ വരാനാകൂ എന്ന് വിവിധ മന്ത്രാലയങ്ങള്‍ അറിയിച്ചു. സൗദിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇറാനില്‍ നിന്നും കുവൈത്ത്, ബഹ്റൈന്‍ വഴിയാണ് സൗദിയില്‍ എത്തിയിരുന്നത്. ജല മാര്‍ഗമുള്ള യാത്രകളും താല്‍ക്കാലികമായി നിരോധിച്ചു. എന്നാല്‍ ചരക്കു വാഹനങ്ങളെ പരിശോധനക്ക് ശേഷം കടത്തി വിടുകയും ചെയ്യും.

Tags:    
News Summary - Saudi arabia road closed-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.