സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി പ്രസിഡൻറ് ഡോ. അബ്ദുള്ള അൽഗാംദി
റിയാദ്: ന്യൂഡൽഹിയിൽ ഫെബ്രുവരി 19, 20 തീയതികളിൽ നടക്കുന്ന ‘ഇന്ത്യ എ.ഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ സൗദി അറേബ്യ പങ്കെടുക്കുന്നു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സദായ) നേതൃത്വത്തിലാണ് രാജ്യം ഈ ആഗോള ഉച്ചകോടിയിൽ പങ്കുചേരുന്നത്.
‘ജനങ്ങൾ, ഗ്രഹം, പുരോഗതി’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. നിർമിത ബുദ്ധി (എഐ) വഴി സമൂഹത്തെ ശാക്തീകരിക്കുക, എ.ഐ സുരക്ഷ ഉറപ്പാക്കുക, വിഭവങ്ങൾ എല്ലാവരിലേക്കും തുല്യമായി എത്തിക്കുക തുടങ്ങിയ വിഷയങ്ങളിൽ ആഗോള നേതാക്കൾ ഈ ഉച്ചകോടിയിൽ ചർച്ച നടത്തുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സദായ പ്രസിഡൻറ് ഡോ. അബ്ദുല്ല അൽഗാംദിയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം, സൗദി വിഷൻ 2030-െൻറ ഭാഗമായുള്ള നൂതന സാങ്കേതിക പദ്ധതികൾ ഉച്ചകോടിയിൽ അവതരിപ്പിക്കും. മാനുഷികവും സാമ്പത്തികവുമായ പുരോഗതിക്കായി ആധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് സൗദി അറേബ്യ ഊന്നൽ നൽകുന്നത്.
ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാക്കാനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഉത്തരവാദിത്തത്തോടുള്ള എ.ഐ നവീകരണത്തിലൂടെയും ആഗോള സഹകരണത്തിലൂടെയും ഭാവി വെല്ലുവിളികളെ നേരിടാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.