ഇന്ത്യ-പാക്​ പ്രശ്​നത്തിൽ സമാധാന ദൗത്യവുമായി സൗദി അറേബ്യ

ജിദ്ദ: ഇന്ത്യ -പാക്​ പ്രശ്​നത്തിൽ സമാധാന ദൗത്യവുമായി സൗദി അറേബ്യ. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി ആ ദിൽ ജുബൈർ പാകിസ്താനിലേക്ക് പോകും. സൗദി വിദേശകാര്യ മന്ത്രി വെള്ളിയാഴ്​ച ഇസ്​ലാമാബാദിലെത്തുമെന്ന്​​ പാക്​ വിദ േശകാര്യമന്ത്രിയെ ഉദ്ധരിച്ച്​ അറബ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​​െൻറ നിര്‍ദേശപ്രകാരമാണ് ദൗത്യയാത്ര. കഴിഞ്ഞ മാസമാണ്​​ സൗദി കിരീടാവകാശി പാകിസ്​ഥാനും ഇന്ത്യയും സന്ദർശിച്ചത്​. സൗദിയുടെ ഇടപെടൽ മഞ്ഞുരുക്കത്തിൽ നിർണായകമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇൗ വിഷയത്തിൽ പാകിസ്​ഥാനിലേക്ക്​ സൗദി വിദേശമന്ത്രി എത്തുന്നതിനെ പ്രശംസിച്ചുകൊണ്ടാണ്​ പാക്​ വിദേശകാര്യമന്ത്രിയു​ടെ പ്രസ്​താവന.

അബൂദബിയില്‍ ഇസ്​ലാമികരാജ്യങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും അതിഥിയായി പ​െങ്കടുക്കുന്നുണ്ട്​. അവിടെ വെച്ച്​ സുഷമയുമായി സൗദി വിദേശകാര്യമന്ത്രി പാക്​ വിഷയം ചര്‍ച്ച നടത്തും. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ശുഭകരമാണ് എന്ന അമേരിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപി​​െൻറ പ്രതികരണം വന്നതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ യാത്ര.

പാക്‌ വിദേശകാര്യ മന്ത്രിയെ അബൂദബി സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും സാധിക്കുമെങ്കിൽ ഇരുപക്ഷത്തേയും ചർച്ചയിലേക്ക് കൊണ്ടുവരാനുമാണ് ഒ.ഐ.സി നീക്കമെന്നും റിപ്പോർട്ടുണ്ട്​.

Tags:    
News Summary - Saudi Arabia Middlemen in India-Pak Issue-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.