ജിദ്ദ: വിനോദ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൗദിയിലേക്ക് വിദേശികള്‍ക്ക് 640 റിയാലിന് ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങി. 14 ദിവസത്തേക്കാണ് വിസ. അന്താരാഷ്ട്ര കാറോട്ട മത്സരത്തിനായാണ് 40,000 പേര്‍ക്ക് വിസ അനുവദിക്കുന്നത്.
ആദ്യമായാണ് സൗദി അറേബ്യ വിദേശികള്‍ക്ക് പ്രത്യേക മത്സരത്തിനായി ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. അന്താരാഷ്ട്ര കാറോട്ട മല്സരത്തിെൻറ സൗദി എഡിഷൻ ഡിസംബറില്‍ റിയാദില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40,000 പേര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുക. 640 റിയാലാണ് വിസക്കുള്ള തുക. 395 റിയാലിന് ടിക്കറ്റും ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസകരസ്ഥമാക്കാം.
സ്റ്റാമ്പിങോ മറ്റു നടപടിക്രമങ്ങളോ ആവശ്യമില്ല. വിദേശികള്‍ക്ക് ടൂറിസ വിസ നല്‍കുന്നതിന് സൗദി ടൂറിസം അതോറിറ്റിയുടെ കീഴില്‍ ‘ശാരിക്’ എന്ന ഓണ്‍ലൈന്‍ സംവിധാനം ആരംരഭിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത രേഖയുമായി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഡിസംബറിലെ പരിപാടിക്ക് വിസ ലഭിക്കും.കാറോട്ട മല്സരത്തിെൻറ ഒൗദ്യോഗിക എയര്‍ലൈന്‍സ് സൗദിയയാണ്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ എ.ബി.ബിയുമായി സഹകരിച്ച് സൗദി ടൂറിസം വകുപ്പാണ് കാറോട്ട മല്‍സരം സംഘടിപ്പിക്കുന്നത്.
സൗദി വിഷന്‍ 2030 െൻറ ഭാഗമായി എണ്ണേതര വരുമാനം ലക്ഷ്യം വെച്ചാണ് വിനോദ പരിപാടികള്‍. ടിക്കറ്റുകള്‍ https://www.sharek.sa/formulae എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.