ജിദ്ദ: വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ സൗദി അറേബ്യ അറബ് രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്തെത്തി. യു.എന്നിനു കീഴിലെ സുസ്ഥിര വികസന പരിഹാര നെറ്റ്വർക് പുറത്തിറക്കിയ ഹാപ്പിനസ് റിപ്പോർട്ട് 2021ലാണ് അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ആഗോളതലത്തിൽ 21ാം സ്ഥാനവും നേടിയിട്ടുണ്ട്. കോവിഡ് പ്രത്യാഘാതങ്ങൾക്കിടയിൽ 2020ൽ ആഗോളതലത്തിലെ സന്തോഷത്തിെൻറയും ജീവിതനിലവാരത്തിെൻറയും സൂചകങ്ങൾ വിലയിരുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച റിപ്പോർട്ടിലാണിത്.അറബ് ലോകത്ത് രണ്ടാംസ്ഥാനത്ത് യു.എ.ഇ ആണ്. ആഗോളതലത്തിൽ യു.എ.ഇ ക്ക് 27ാംസ്ഥാനമുണ്ട്. മൂന്നാംസ്ഥാനം ബഹ്റൈനാണ്.
ആഗോളതലത്തിൽ 35ാമത് സ്ഥാനമുണ്ട്. ആഗോളതലത്തിൽ ഫിൻലൻഡിനാണ് ഒന്നാംസ്ഥാനം. ഏകദേശം 150 രാജ്യങ്ങളിലെ ഹാപ്പിനസ് സൂചകങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.പത്തുവർഷമായി യു.എൻ സുസ്ഥിര വികസന പരിഹാര നെറ്റ്വർക് ആഗോള ഹാപ്പിനസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ടിരിക്കുന്നു.
തൊഴിലന്തരീക്ഷത്തിൽ കോവിഡിെൻറ സ്വാധീനം, സാമൂഹിക ബന്ധങ്ങളുടെ സ്വഭാവം, വ്യക്തികളുടെ മാനസികാരോഗ്യം, സർക്കാർ നടപടിക്രമങ്ങളിൽ ആത്മവിശ്വാസം, കോവിഡ് പ്രത്യാഘാതങ്ങളെ അതിജീവിക്കാനുള്ള രാഷ്ട്രങ്ങളുടെ കഴിവ്, കോവിഡ് മൂലമുള്ള തൊഴിലില്ലായ്മ നിരക്ക് തുടങ്ങിയ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.