ജിദ്ദ: സൗദി അറേബ്യയിൽ വാറ്റ് 15 ശതമാനമാക്കി വർധിപ്പിച്ച തീരുമാനം ബുധനാഴ്ച നടപ്പായതോടെ അതിെൻറ പ്രതിഫലനം എണ്ണ വിപണിയിലുമുണ്ടായി. രാജ്യത്തെ ചരക്ക്, സേവന മേഖലകളിൽ 15 ശതമാനം മൂല്യവർധിത നികുതി ബാധകമായ പശ്ചാത്തലത്തിൽ സൗദി ആരാംകോ ഇന്ധന വില പുതുക്കിനിശ്ചയിച്ചു.
പെട്രോൾ 91 ഇനത്തിന് 98 ഹലാലയും 95 ഇനത്തിന് 1.18 റിയാലുമായാണ് നേരിയ വർധനവ് വരുത്തിയത്. നിലവിൽ 91 ഇനത്തിന് 90 ഹലാലയും 95 ഇനത്തിൽ 1.08 റിയാലുമായിരുന്നു. എട്ട് ഹലാലയും 10 ഹലാലയുമാണ് രണ്ടിനങ്ങളിലും കൂട്ടിയത്. ഡീസൽ ലിറ്ററിന് 52 ഹലാലയാണ്. നേരത്തെ 47 ഹലാലയായിരുന്നു. ജൂൈല ഒന്നു മുതൽ 10 വരെയുള്ള നിരക്കാണിതെന്നും സൗദി അരാംകോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.