ദു​രി​താ​ശ്വാ​സ​വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലേ​ക്ക്​ അ​യ​ക്കാ​ൻ റി​യാ​ദി​ലെ കി​ങ്​ സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ് റി​ലീ​ഫ്

സെ​ന്റ​ർ ആ​സ്ഥാ​ന​ത്ത്​ ത​യാ​റാ​ക്കു​ന്നു

ഫ​ല​സ്തീ​ന് ക​രു​ത​ലാ​യി സൗ​ദി അ​റേ​ബ്യ: ധ​ന​സ​ഹാ​യം 53.2 കോ​ടി ഡോ​ള​ർ ക​ട​ന്നു

റി​യാ​ദ്: യു​ദ്ധ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന ഗ​സ്സ്സ​യു​ൾ​പ്പെ​ടെ​യു​ള്ള ഫ​ല​സ്തീ​ൻ മേ​ഖ​ല​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി സൗ​ദി അ​റേ​ബ്യ​യു​ടെ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ വി​പു​ല​മാ​യി തു​ട​രു​ന്നു.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി രാ​ജ്യം ഇ​തു​വ​രെ ന​ൽ​കി​യ ആ​കെ ധ​ന​സ​ഹാ​യം 53.2 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 4,400 കോ​ടി​യി​ല​ധി​കം രൂ​പ) പി​ന്നി​ട്ട​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഗ​സ്സ​യി​ലെ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​നു​ഷി​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​വി​ടേ​ക്കു​ള്ള സ​ഹാ​യ പാ​ത​ക​ൾ വി​പു​ലീ​ക​രി​ക്കാ​ൻ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ര,ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ത​ട​സ്സ​മി​ല്ലാ​തെ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഭ​ക്ഷ​ണം, മ​രു​ന്ന്, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ട്ര​ക്കു​ക​ളും വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും ഗ​സ്സ്സ​യി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

കി​ങ്​ സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ് റീ​ലീ​ഫ് സെൻറ​റി​​ന്റെ (കെ.​എ​സ് റി​ലീ​ഫ്) നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

തെ​ക്ക​ൻ ഗ​സ്സ്സ​യി​ലെ അ​ൽ-​ഖ​രാ​റ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി ആ​ദ്യ​വാ​രം മ​ധ്യ ഗ​സ്സ്സ​യി​ലേ​ക്ക് പു​തി​യ സ​ഹാ​യ വാ​ഹ​ന​വ്യൂ​ഹം എ​ത്തി​യ​തി​ന് പി​ന്നാ​ലെ, ജ​നു​വ​രി പ​കു​തി​യോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും കൂ​ടാ​ര​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ സൗ​ദി റി​ലീ​ഫ് വി​മാ​ന​ങ്ങ​ൾ ഗ​സ്സ്സ​യി​ലെ​ത്തി വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

പൊ​തു​ജ​ന സ​മാ​ഹ​ര​ണ കാ​മ്പ​യി​നി​ലൂ​ടെ ല​ഭി​ക്കു​ന്ന പി​ന്തു​ണ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സൗ​ദി ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​ത്. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് സൗ​ദി അ​റേ​ബ്യ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

ഗ​സ്സ​യി​ലേ​ക്ക്​ 700 ട​ൺ ഇ​ഫ്​​താ​ർ വി​ഭ​വ​ങ്ങ​ൾ

റി​യാ​ദ്​: ദു​രി​തം പേ​റു​ന്ന ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളാ​യി 700 ട​ൺ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ സൗ​ദി അ​റേ​ബ്യ​യു​ടെ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെ​ന്റ​ർ (കെ.​എ​സ്. റി​ലീ​ഫ്) അ​യ​ച്ചു.

എ​ല്ലാ​ത്ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മ​ട​ങ്ങി​യ ലോ​ഡു​ക​ളാ​ണ്​ റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​ത്. വ​സ്​​തു​ക്ക​ളു​ടെ ശേ​ഖ​ര​ണ​വും പാ​ക്കി​ങ്ങും റി​യാ​ദ്​ ന്യൂ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലു​ള്ള കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെ​ന്റ​ർ വെ​യ​ർ​ഹൗ​സി​ൽ വെ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ അ​തി​ൽ പ​​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​​ന്റെ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ എ​ത്തി​ച്ചേ​ർ​ന്നു. സൗ​ദി വ​ള​ൻ​റി​യ​ർ​മാ​രാ​യി സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും ആ​ദ്യ​വ​സാ​നം അ​വി​രാ​മം പ​​ങ്കെ​ടു​ത്ത​ത്​ ഹൃ​ദ​യം തൊ​ടു​ന്ന കാ​ഴ്ച​യാ​യി. അ​തി​ലേ​ക്ക്​ വി​ദേ​ശി​ക​ളാ​യ നി​ര​വ​ധി പേ​രും വ​ന്നു​ചേ​ർ​ന്നു.

ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ കൊ​ടും യാ​ത​ന​ക​ളി​ലേ​ക്ക്​ വ​ലി​ച്ചെ​റി​യ​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ വേ​ണ്ടി കൈ​മെ​യ്​ മ​റ​ന്നും ഭാ​ഷ​ദേ​ശ വ​ർ​ഗ വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ൾ അ​ണി​ചേ​രു​ന്ന​താ​യി​രു​ന്നു കാ​ഴ്ച. ഇ​വ​രെ​ല്ലാം ചേ​ർ​ന്ന്​​ വ​സ്​​തു​ക്ക​ളു​ടെ ശേ​ഖ​ര​ണ​വും പാ​ക്കി​ങ്ങും പൂ​ർ​ത്തി​യാ​ക്കി. ഇ​തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​നാ​യി. നി​ര​പ​രാ​ധി​ക​ൾ​ക്ക്​ മേ​ൽ ഇ​സ്രാ​യേ​ലി​​ന്റെ രാ​ക്ഷ​സീ​യ​ത തു​ട​രു​േ​മ്പാ​ൾ ന​ര​ക​യാ​ത​ന​ക​ളി​ലേ​ക്ക്​ വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​ർ​ക്ക്​ സൗ​ദി​യി​ൽ​നി​ന്ന്​ രാ​ജ​കാ​രു​ണ്യം ഇ​ട​മു​റി​യാ​തെ ഒ​ഴു​കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Saudi Arabia donates $532 million to Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.