Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കളത്തിൽ മുസ്തഫ (48) റിയാദ് ശുമൈസി ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. പിതാവ്: മൊയ്‌ദീൻ കളത്തിൽ, മാതാവ്: പാത്തുമ്മ. ഭാര്യ: അനീഷ. മക്കൾ: റിംനഷെറിൻ, റിൻഷ, ഷഹദാൻ, റൗഹ മിന്ന. അനന്തര
നടപടിക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, സക്കീർ താഴേക്കാട്, ഹനീഫ പട്ടാമ്പി എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.