റിയാദ്​: സൗദി അറേബ്യയിൽ 361 പേർ​ കൂടി കോവിഡ്​ മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി​ 17 പേർ തിങ്കളാഴ്​ച മരിച്ചു. 357 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 345,232 പോസിറ്റീവ്​ കേസുകളിൽ 331,691 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു.

ആകെ മരണസംഖ്യ 5313 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8228 പേരാണ്​. അതിൽ 784 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 61.

റിയാദ്​​ 36, മക്ക​ 32, യാംബു 20, വാദി ദവാസിർ​ 18, ഹുഫൂഫ്​​ 13, ജിദ്ദ​​ 12, ത്വാഇഫ്​​​​ 9, ഹാഇൽ 9, ദമ്മാം 7, റാസതനൂറ 7, ഖുലൈസ്​​ 7, ബുറൈദ​​ 6, അബഹ​ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.