ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ശിക്ഷയായി ഉണ്ടാകുമെന്ന് സൗദി അഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആഭ്യന്തര വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുക്കുന്നവർ ഒരു ലക്ഷം റിയാൽ മുതൽ പത്ത് ലക്ഷം റിയാൽ വരെ പിഴയോ, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ഒരുമിച്ചോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ മുൻതവണ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.