സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ആദ്യ മരണം

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ ആദ്യ മരണം. മദീനയിൽ താമസിക്കുന്ന അഫ്​ഗാൻ പൗരനാണ്​ മരിച്ചത്​. 51 വയസുള ്ള അയാളുടെ മരണം തിങ്കളാഴ്​ച രാത്രിയിലാണ്​ സ്ഥിരീകരിച്ചത്​. മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചൊവ്വാഴ്​ച പുതുതായി സ്ഥിരീകരിച്ചത്​ 205 പേർക്കാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 767 ആയി. ഒറ്റ ദിവസം ഇത്രയും കൂടുതൽ രോഗികളുടെ വിവരം റിപ്പോർട്ട്​ ചെയ്യുന്നത്​ ഇതാദ്യം. ​ഇന്ന്​ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ ജിദ്ദയിൽ നിന്നാണ്​, 82.

റിയാദിൽ 69, അൽബാഹയിൽ 12, ബീശയിലും നജ്​റാനിലും എട്ട്​ വീതം, അബഹയിലും ഖത്വീഫിലും ദമ്മാമിലും ആറ്​ വീതം, ജീസാനിൽ മൂന്ന്​, അൽഖോബാർ, ദഹ്​റാൻ എന്നിവിടങ്ങളിൽ രണ്ട്​ വീതം, മദീനയിൽ ഒന്നും രോഗികളാണ്​ ഇന്ന്​ പുതുതായി റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഇന്ന്​ ഒമ്പത്​ പേർ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 28 ആയി.

Tags:    
News Summary - Saudi Arabia Covid First Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.