ജിസാനിലെ ദർബിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

ജിസാൻ: കോവിഡ്​ ബാധിച്ച്​ ക്വറൻറീനിലായിരുന്ന മലയാളി ദക്ഷിണ സൗദിയിലെ ജീസാന്​ സമീപം ദർബിൽ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി കൊച്ചുപറമ്പിൽ  ജിനുമോൻ (49) ബെയ്​ഷ് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ മരിച്ചത്​. മൂന്നാഴ്‌ച മുമ്പ് ദർബ് ജനറൽ ആശുപത്രിയിലും പിന്നീട് ബെയ്​ഷ് ജനറൽ ആശുപതിയിലും  ചികിത്സയിലായിരുന്ന ഇദ്ദേഹം പിന്നീട് താമസ സ്ഥലത്ത് ക്വറൻറീനിൽ കഴിയുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വീണ്ടും ബെയ്​ഷ്  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദീർഘനാൾ ഖമീസ് മുശൈത്തിൽ ജോലി ചെയ്തിട്ടുള്ള ജിനുമോൻ നാലു മാസം മുമ്പാണ് ദർബിൽ പുതിയ വിസയിൽ  ജോലിക്കെത്തിയത്. ഭാര്യ: സോഫിയ. മൂന്നു കുട്ടികൾ ഉണ്ട്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കുമായി കോട്ടയം മൊയ്‌തീൻ, ഹനീഫ മുന്നിയൂർ,  ഷാജി പരപ്പനങ്ങാടി, മുജീബ് എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - saudi arabia covid 19 obit news -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.