കോവിഡ്​: ​കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്:- കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി മരിച്ചു. ബേപ്പൂര്‍ പോറ്റമ്മല്‍ ജംഷീര്‍ (31) ആണ്​ റിയാദ്​ ശുമൈസി  ആശുപത്രിയില്‍ മരിച്ചത്​. റിയാദ് ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: സിദ്ദീഖ്. മാതാവ്: സലീന. ഭാര്യ: സലീല. മക്കളില്ല. മൃതദേഹം  ഖബറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി,  മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - saudi arabia covid 19 obit news -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.