മോസ്‌കോയിലെ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

ജിദ്ദ: റഷ്യയിലെ ക്രോക്കസ് സിറ്റി ഹാൾ മാളിൽ നടന്ന സായുധ ഭീകരാക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വേദനാജനകമായ ഇൗ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും റഷ്യൻ സർക്കാരിനോടും ജനങ്ങളോടും സൗദി ആത്മാർഥമായ അനുശോചനം ദുഃഖവും അറിയിക്കുന്നുവെന്ന്​ വിദേശകാര്യാലയം പ്രസ്​താവനയിൽ പറഞ്ഞു. എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കേണ്ടതി​െൻറ ​പ്രാധാന്യം പ്രസ്​താവനയിൽ ഊന്നിപ്പറഞ്ഞു. റഷ്യയുടെയും അവിടുത്തെ ആളുകളുടെയും സുരക്ഷ ഭദ്രമായിരിക്കാനും പരിക്കേറ്റവർക്ക്​ വേഗം സുഖം പ്രാപിക്കാനും രാജ്യം ആഗ്രഹിക്കു​ന്നു. റഷ്യൻ തലസ്ഥാനമായ മോസ്​കോയുടെ പ്രാന്തപ്രദേശമായ ക്രോക്കസ്​ സിറ്റിയിൽ​ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരിക്കാനിടയായതിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിന് അനുശോചന സ​ന്ദേശമയച്ചു.

നിരവധി പേർ മരിക്കാനും അനവധിയാളുകൾക്ക്​ പരിക്കേൽക്കാനും ഇടയാക്കിയ ഭീകരാക്രമണത്തെ കുറിച്ച്​ അറിഞ്ഞെന്നും നിന്ദ്യമായ ഇൗ ക്രിമിനൽ പ്രവൃത്തിയെ ഞങ്ങൾ ശക്തമായി അപലപിക്കുകയാണെന്നും സന്ദേശത്തിൽ പറഞ്ഞു. റഷ്യൻ പ്രസിഡൻറിനോടും മരിച്ചവരുടെ കുടുംബങ്ങളോടും റഷ്യയിലെ ജനങ്ങളോടും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന്​ ആശിക്കുന്നുവെന്നും​ സൽമാൻ രാജാവ്​ പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും റഷ്യൻ പ്രസിഡൻറിന്​ അ​നുശോചന സന്ദേശം അയച്ചു.

Tags:    
News Summary - Saudi Arabia condemns terrorist attack in Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.