ഇന്ത്യയടക്കം യാത്രാവിലക്ക്​: സൗദി സിവിൽ ഏവിയേഷന്‍റെ ഉത്തരവിറങ്ങി

റിയാദ്​: കോവിഡ്​-19 ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്ക്​ യാത്രാവിലക്ക്​ ഏർപ്പെടുത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജി.എ.സി.എ) ഉത്തരവ്​ പുറത്തിറങ്ങി. ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്​ എന്നീ രാജ്യങ്ങളിൽ നിന്ന്​ സൗദിയിലേക്ക്​ സർവീസ്​ നടത്തുന്ന വിമാന കമ്പനികൾക്കാണ്​ അതോറിറ്റി സർക്കുലർ അയച്ചത്​.

ഇൗ രാജ്യങ്ങളിലുള്ള സൗദി പൗരന്മാർക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും രാജ്യത്തേക്ക്​ മടങ്ങിവരാൻ 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്​. 72 മണിക്കൂർ അഥവാ മൂന്ന്​ ദിവസം എന്ന സമയപരിധി വ്യാഴാഴ്​ച മുതൽ ആരംഭിക്കുകയും ചെയ്​തു​.

അതേസമയം, നിലവിൽ സൗദിയിൽനിന്ന്​ സ്വദേശി പൗരന്മാരും വിദേശികളും ഇൗ അഞ്ച്​ രാജ്യങ്ങളിലെയും എയർപ്പോർട്ടുകളിലേക്ക്​ യാത്ര നടത്തുന്നതും തടഞ്ഞിട്ടുണ്ട്​. വ്യാഴാഴ്​ച മുതൽ തന്നെ ഇൗ വിലക്ക്​ പ്രാബല്യത്തിലായി.

Tags:    
News Summary - saudi arabia civil aviation authority-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.