മാലദ്വീപിനെതിരെ വിക്കറ്റ്​ നേടിയ സൗദി താരങ്ങളുടെ ആഘോഷം

ട്വൻറി20 ലോകകപ്പ്​ യോഗ്യത: സൗദിക്കും ബഹ്​റൈനും ജയം

ദോഹ: 2022 ട്വൻറി20 ക്രിക്കറ്റ്​ ലോകകപ്പി​െൻറ ഭാഗമായ ഏഷ്യൻ യോഗ്യത റൗണ്ടി​െൻറ ആദ്യ ദിനത്തിൽ സൗദി അറേബ്യക്കും ബഹ്​റൈനും ജയം. ഏഷ്യൻ ടൗണിൽ ആരംഭിച്ച മത്സരത്തിൽ ഖത്തറിനെ എട്ടു വിക്കറ്റിന്​ തോൽപിച്ചായിരുന്നു ബഹ്​റൈൻ ആദ്യ ജയം സ്വന്തമാക്കിയത്​. ആദ്യം ബാറ്റു ചെയ്​ത ഖത്തർ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്​റൈൻ ഓപണർമാരുടെ വെടിക്കെട്ട്​ മികവിൽ 13.1 ഓവറിൽ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ തന്നെ ലക്ഷ്യം കണ്ടു. മുഹമ്മദ്​ യൂനുസ്​ (82), സർഫറാസ്​ അലി (42) എന്നിവരാണ്​ ബഹ്​റൈനെ വിജയത്തിലേക്ക്​ നയിച്ചത്​.

ഖത്തറിനായി സഹീർ ഇബ്രാഹിം (33 നോട്ടൗട്ട്​), മുഹമ്മദ്​ തനവീർ (25), മുഹമ്മദ്​ റിസ്​ലാൻ (25) എന്നിവർ തിളങ്ങി. ഉച്ചകഴിഞ്ഞ്​ നടന്ന മത്സരത്തിൽ മാലദ്വീപിനെതിരെ ഏഴു വിക്കറ്റിനായിരുന്നു സൗദിയുടെ ജയം. ആദ്യം ബാറ്റുചെയ്​ത മാലദ്വീപ്​ ഒമ്പതിന്​ 98 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സൗദി 15.1 ഓവറിൽ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ വിജയം നേടി. ഞായറാഴ്​ച രാവിലെ ഒമ്പതിന്​ ബഹ്​റൈൻ കുവൈത്തിനെയും, ഉച്ചക്ക്​ 1.10ന്​ ഖത്തർ മാലദ്വീപിനെയും നേരിടും.

Tags:    
News Summary - Saudi Arabia, Bahrain win Twenty20 World Cup qualifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.