റിയാദ്: മിഡിലീസ്റ്റിൽ വനിതാ മറൈൻ പരിസ്ഥിതി പരിശോധകരുടെ ആദ്യ സംഘത്തെ നിയമിച്ചതായി അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് വ്യക്തമാക്കി. ലോക പരിസ്ഥിതി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായാണിത്. റിസർവിലെ 246 അംഗ പരിസ്ഥിതി പരിശോധന സംഘത്തിൽ പുതിയ വനിത മറൈൻ ഇൻസ്പെക്ടർമാർ ചേരും.
അതിൽ 34 ശതമാനം സ്ത്രീകളാണ്. മറ്റു സർക്കാർ ഏജൻസികളുമായി സഹകരിച്ച് 170 കിലോമീറ്റർ ചെങ്കടൽ തീരപ്രദേശം നിരീക്ഷിക്കുക എന്നതാണ് പുതിയ പരിശോധകരുടെ ചുമതല. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് സ്ഥാപിതമായതു മുതൽ ‘വിഷൻ 2030’ന് അനുസൃതമായി ജോലിസ്ഥലത്ത് സ്ത്രീകളുടെ പങ്കാളിത്തം ഒരു മുൻഗണനയാണെന്ന് സി.ഇ.ഒ ആൻഡ്രൂ സലൂമിസ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് റിസർവ് വലിയ പ്രാധാന്യം നൽകിയതിനാലാണ് പരിസ്ഥിതി ഇൻസ്പെക്ടർമാരുടെ ആദ്യ ബാച്ചിനെ നിയമിക്കാൻ തുടങ്ങിയതെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.