റിയാദ്: സൗദിക്കും കുവൈത്തിനുമിടയിൽ മഖ്സൂമ മേഖലയിൽ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി സൗദി അറേബ്യയും കുവൈത്തും വ്യക്തമാക്കി. 2020 മധ്യത്തിൽ മഖ്സൂമ മേഖലയിലും അതിനോട് ചേർന്നുള്ള പ്രദേശത്തും ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. വഫ്റ പാടത്തിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന നോർത്ത് വഫ്റ വാറ-ബുർഖാൻ പാടത്ത് പുതിയ പെട്രോളിയം നിക്ഷേപം കണ്ടെത്തുന്നതിൽ സംയുക്ത പ്രവർത്തനങ്ങൾ വിജയിച്ചതായി ഇരു രാജ്യങ്ങളും പ്രസ്താവിച്ചു.
‘വഫ്റ വാറ ബുർഖാൻ വണ്ണി’ന്റെ വടക്കുള്ള കിണറ്റിലെ ‘വാറ’ റിസർവോയറിൽനിന്ന് പ്രതിദിനം 500 ബാരലിൽ കൂടുതൽ എണ്ണ ഒഴുക്കുണ്ട്. ലോകത്തിന് ഊർജ്ജം വിതരണം ചെയ്യുന്നതിൽ ഇരു രാജ്യങ്ങളുടെയും സ്ഥാനത്തിലും വിശ്വാസ്യതയിലും പര്യവേക്ഷണ, ഉൽപാദന മേഖലകളിലെ അവരുടെ കഴിവുകളിലും അതിന്റെ പോസിറ്റീവ് സ്വാധീനം കണക്കിലെടുക്കുമ്പോൾ ഈ കണ്ടുപിടുത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഇരുരാജ്യങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.