പൊതുമാപ്പ്​: ട്രാഫിക്ക് നിയമലംഘന പിഴ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതർ

ജിദ്ദ: നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിെൻറ ഭാഗമായുള്ള പൊതുമാപ്പിൽ  ട്രാഫിക്ക് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാഫിക് ജനറൽ ഓഫീസ് വക്താവ് കേണൽ ത്വാരിഖ് അൽറുബൈയാൻ പറഞ്ഞു. പൊതു മാപ്പ് ആനുകൂല്യം നേടണമെങ്കിൽ ട്രാഫിക് പിഴ അടച്ചിരിക്കണം. പൊതുമാപ്പ് സംവിധാനത്തെ ട്രാഫിക് പിഴയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ട്രാഫിക് വക്താവ് പറഞ്ഞു. നിയമ ലംഘകരെ രാജ്യം വിടാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ കാമ്പയിൻ. തൊഴിൽ, താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴയില്ലാതെയും വിരലടയാളം രേഖപ്പെടുത്താതെയും രാജ്യം വിടാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - saudi amensty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.